മുശറഫ് ഇനിമുതല്‍ പാക്ക് പൗരനല്ല ; തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി

Posted on: June 8, 2018 5:33 pm | Last updated: June 8, 2018 at 5:33 pm

ഇസ്്ലാമാബാദ്:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക തലവനുമായിരുന്ന പര്‍വേസ് മുശറഫിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അടിയന്തരമായി റദ്ദാക്കാന്‍ പാക്കിസ്ഥാന്‍ അധിക്യതര്‍ ഉത്തരവിട്ടു. കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നസിര്‍ ഉല്‍ മുള്‍കിന്റെ ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍ ഡാറ്റബേസ് അന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി മുശറഫിന്റെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കി. തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കിയതോടെ പാസ്‌പോര്‍ട്ടും റദ്ദായി .

മുശറഫ് ഇപ്പോള്‍ ദുബൈയിലാണുള്ളത്. പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും റദ്ദായതോടെ നിയമപ്രകാരം അനധിക്യതമായി ദുബൈയില്‍ കഴിയുന്ന മുശറഫിനെ നാടുകടത്താനാകും. അതേ സമയം കോടതി നടപടികള്‍ നേരിടാനായി മുശറഫിനോട് ഹാജരാകാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുശറഫിന് ഇനി പാക്കിസ്ഥാനിലെത്താന്‍ പ്രത്യേക യാത്രാ രേഖകള്‍ വേണ്ടിവരും. 2007ല്‍ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014ലാണ് കോടതി മുശറഫിന് മേല്‍് കുറ്റം ചുമത്തിയത്.