രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

Posted on: June 8, 2018 3:40 pm | Last updated: June 8, 2018 at 3:40 pm
SHARE

ന്യൂഡല്‍ഹി: രാഷട്രപതി ഭവനിലെ സെര്‍വെന്റ് ക്വാട്ടേഴ്‌സില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുറി അകത്ത്‌നിന്നും പൂട്ടിയ നിലയിലായിരുന്നു. പ്രസിഡന്റ് സെക്രട്ടറിയേററിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് മരിച്ചത്.

മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. മ്യതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ട്. മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here