അമേരിക്കയില്‍ നദിയില്‍വീണയാളും രക്ഷിക്കാന്‍ ചാടിയ മലയാളിയും മരിച്ചു

Posted on: June 8, 2018 2:30 pm | Last updated: June 8, 2018 at 2:30 pm
SHARE

വാഷിങ്ടണ്‍: അമേരിക്കയില്‍ നദിയില്‍ വീണയാളും രക്ഷപ്പെടുത്താനായി നദിയിലേക്ക് ചാടിയ മലയാളിയും മുങ്ങിമരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്‌സ് (32) ആണ് മരിച്ച മലയാളി. ബ്ലാക്ക് റിവറില്‍ ചെറുബോട്ടില്‍ സഞ്ചരിക്കവെ വെള്ളത്തില്‍ വീണ റോബര്‍ട്ട് ജോണ്‍ ലെവാന്‍ഡോസ്‌കി(47)യെ രക്ഷിക്കാനാണ് സുമിത്ത് നദിയിലേക്ക് ചാടിയത്.

രക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ തണുത്ത വെള്ളത്തിലേക്ക് ചാടിയ സുമിത്തിനും ജീവന്‍ നഷ്ടമാകുകയായിരുന്നു. രാത്രിയോടെ ഇരുവരുടേയും മ്യതദേഹം കണ്ടെടുത്തു.പുത്തങ്കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്‌സിന്റേയും കുഞ്ഞുമോളുടേയും മകനാണ്. ജാനയാണ് ഭാര്യ