കോണ്‍ഗ്രസിലെ അസംതൃപ്തരെ ക്ഷണിച്ച് ബിജെപി; വാതിലുകള്‍ തുറന്നിട്ടതായി കൃഷ്ണദാസ്

Posted on: June 8, 2018 2:13 pm | Last updated: June 8, 2018 at 2:13 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നതിനിടെ അസംതൃപ്തരായ നേതാക്കളെ ക്ഷണിച്ച് ബിജെപി. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.

രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ബി.ജെ.പിയിലെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 2019ലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.