രാജസ്ഥാനില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

Posted on: June 8, 2018 1:53 pm | Last updated: June 8, 2018 at 1:53 pm

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചു ജില്ലയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ദമ്പതികള്‍ മരിച്ചു.

ഹനുമാന്‍ഗര്‍ഹ് മെഗ ഹൈവേയില്‍ സര്‍ദാര്‍ഷഹാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. സുഭാഷ് ജാട്ട്(45) ഭാര്യ സുനിത ജാട്ട് (44) എന്നിവരാണ് മരിച്ചത്.

രാജ്‌സമാന്ദ് ജില്ലയില്‍ ജീപ്പ്് മോട്ടോര്‍സൈക്കിളിലിടിച്ച ശേഷം കൊക്കയിലേക്ക് മറിഞ്ഞാണ് മറ്റ് രണ്ട് പേര്‍ മരിച്ചത്. ജീപ്പിലുണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.