കെനിയന്‍ യുവതിയെ കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Posted on: June 8, 2018 12:14 pm | Last updated: June 8, 2018 at 12:14 pm
SHARE

ന്യൂഡല്‍ഹി: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍കയറ്റിയ കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എംജി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു പാര്‍ട്ടി കഴിഞ്ഞ് റോഡില്‍ വാഹനത്തിന് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കോര്‍പ്പിയോ കാറിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി പീഡനത്തിനിരയാക്കുകയായിരുന്നു.

യുവതിയെ കാറിലുണ്ടായിരുന്നവര്‍ ഉപദ്രിവിച്ചതിന് പിറകെ മറ്റുള്ളവരേയും വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറത്തു പറയരരുതെന്ന് യുവതിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here