Connect with us

Kerala

എളമരം കരീം രാജ്യസഭയിലേക്ക്

Published

|

Last Updated

എളമരം കരീം

തിരുവനന്തപുരം: എളമരം കരീമിനെ സി പി എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും ചെറിയാന്‍ ഫിലിപ്പിനെയും പരിഗണിച്ചിരുന്നുവെങ്കിലും എളമരം കരീമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം എല്‍ ഡി എഫിന് ലഭിക്കും. സി പി ഐയുടെ സ്ഥാനാര്‍ഥിയായി കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തെ നേരത്തെ തീരുമാനിച്ചിരുന്നു.

മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം അവസാന നിമിഷം പിന്മാറിയതോടെയാണ് കേരളത്തില്‍ നിന്നുതന്നെയുളള നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത്. സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എളമരം കരീമിന്റെ പേര് നിര്‍ദേശിച്ചത്.

Latest