Connect with us

Kerala

പ്രണാബ് മുഖര്‍ജി അഭിനവ യൂദാസെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടേത് അവസരവാദപരമായ നിലപാടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകുമെന്നും സുധീരന്‍ ചോദിച്ചു. ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്രസമര പ്രസ്ഥാനത്തെയും അതിന്റെ പ്രതീകമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയുമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….

ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണ്.

ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്രസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകും.?

സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച അമൂല്യമായ ആദര്‍ശങ്ങളെ തള്ളിപറഞ്ഞ ഹെഡ്‌ഗേവാറിനെ പുകഴ്ത്തുന്നതിന് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്രസമര പ്രസ്ഥാനത്തെയും അതിന്റെ പ്രതീകമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയുമാണ്.

കോണ്‍ഗ്രസ്സിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഒന്നേ പറയാനുള്ളൂ, “പ്രണബ്ജി, ഇത് വേണ്ടായിരുന്നു, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു.”

Latest