Connect with us

Kerala

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

Published

|

Last Updated

മലപ്പുറം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ഡിസിസി ഓഫീസില്‍ മുസ്‌ലിം ലീഗ് കൊടി ഉയര്‍ത്തി. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ലീഗ് കൊടി പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പതാകക്ക് മുകളിലായാണ് കൊടി ഉയര്‍ത്തിയത്. ഇന്നലെ രാത്രി വൈകിയാണ് കൊടി കെട്ടിയതെന്നാണ് സൂചന. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല.

മുന്നണിയുടെ ഭാഗം പോലും അല്ലാത്ത മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗിലെ മുതിര്‍ന്ന നേതാവായ പികെ കുഞ്ഞാലിക്കുട്ടി എംപിയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെ തന്നെ കൊടി അഴിച്ചുമാറ്റി.