‘ഒരു ഡല്‍ഹി ടൂറൊക്കെ പോയിട്ടു വാ’; കോണ്‍ഗ്രസ് യുവനേതാക്കളെ ട്രോളി എംഎം മണി

Posted on: June 8, 2018 9:09 am | Last updated: June 8, 2018 at 12:20 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ യുവനേതാക്കളെ ട്രോളി മന്ത്രി എംഎം മണി. ‘രാജ്യസഭാ സീറ്റൊന്നും ഇനി പ്രതീക്ഷിക്കേണ്ട, വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ട് വാ… യുവ കോണ്‍ഗ്രസ് പോരാളികളെ’- എന്ന് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രവും മണി പോസ്റ്റിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് പിജെ കുര്യന് നല്‍കരുതെന്നും ഏതെങ്കിലും പുതുമുഖത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും മറ്റു നേതാക്കള്‍ വന്നതോടെ സീറ്റിനെ ചൊല്ലി വലിയ ചര്‍ച്ചയായി. അതിനിടെയാണ് കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതായി കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ഇന്നലെ അറിയിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.