Connect with us

Kerala

യാത്രയിലായാലും നോമ്പുതുറ വിഭവം തയ്യാര്‍; മര്‍കസ് സേവനം മാതൃകയാകുന്നു

Published

|

Last Updated

കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാര്‍ക്ക് നോമ്പുതുറ പാക്ക് സമ്മാനിക്കുന്നു

കോഴിക്കോട്: യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് മര്‍കസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലാണ് മര്‍കസ് ആര്‍ സി എഫ് ഐയുടെ നേതൃത്വത്തില്‍ വിഭവങ്ങള്‍ നല്‍കുന്നത്. സമൂസ, വത്തക്ക, കാരക്ക തുടങ്ങിയ വിഭവങ്ങളാണ് ഓരോ ദിവസവും നല്‍കുന്നത്. ദിനേന ഇരുനൂറിലധികം നോമ്പുതുറ വിഭവങ്ങളടങ്ങുന്ന കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും നോമ്പുതുറ വിഭവങ്ങളുടെ വിതരണം അനുഗ്രഹമാണ്. സഹായി വളണ്ടിയര്‍മാരാണ് മര്‍കസില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.

കേരളത്തിനകത്തും പുറത്തുമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ള ആര്‍ സി എഫ് ഐയുടെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ റമസാന്‍ പ്രൊജക്ട് നടത്തുന്നുണ്ട്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നല്‍കുന്ന റമസാന്‍ കിറ്റ് അവിടെയുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. റമസാന്‍ പ്രൊജക്ടിന്റെ ഭാഗമായി ആയിരം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്യുന്നുണ്ട്.