‘അഫ്ഗാന് സ്പിന്‍ ട്രാക്ക് വേണ്ട’

Posted on: June 8, 2018 6:08 am | Last updated: June 7, 2018 at 11:20 pm
SHARE

മുംബൈ: അഫ്ഗാനിസ്ഥാനെ നേരിടാന്‍ സ്പിന്‍ ട്രാക്ക് ഒരുക്കരുതെന്ന മുന്നറിയിപ്പുമായി അഫ്ഗാന്റെ മുന്‍ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ലാല്‍ചന്ദ് രജ്പുത്.

ടേണിംഗ് ട്രാക്കില്‍ തിളങ്ങാന്‍ മിടുക്കുള്ള മൂന്ന് സ്പിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ട്. മാത്രമല്ല, ഇന്ത്യക്കെതിരായ സ്‌ക്വാഡില്‍ അഞ്ച് സ്പിന്നര്‍മാരെയാണ് അഫ്ഗാന്‍ കരുതിയിരിക്കുന്നത്.

ഐ പി എല്ലില്‍ തിളങ്ങിയ റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്‍ നിരയില്‍ ഓഫ് സ്പിന്നര്‍മാരായ റഹ്മാന്‍, മുഹമ്മദ് നബി, ചൈനാമാന്‍ സാഹിര്‍ ഖാന്‍, ഇടങ്കൈയ്യന്‍ സ്പിന്നര്‍ ആമിര്‍ ഹംസ എന്നിവരുണ്ട്.

പേസ് ട്രാക്കാണെങ്കില്‍ ഇന്ത്യക്ക് ടെസ്റ്റില്‍ ജയം ഉറപ്പിക്കാം. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റയും വിശ്രമാര്‍ഥം പുറത്ത് നില്‍ക്കുമ്പോള്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഷര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണമെന്നും ലാല്‍ചന്ദ് മുന്നറിയിപ്പ് നല്‍കുന്നു.

2016-2017 വരെ അഫ്ഗാനിസ്ഥാന്റെ ഹെഡ് കോച്ചായിരുന്നു ലാല്‍ചന്ദ്.