Connect with us

Kerala

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിച്ചു

Published

|

Last Updated

ചങ്ങരംകുളം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. സതീശന്‍ മുഖ്യസാക്ഷിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ അയാള്‍ക്കെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്.

സംഭവം പോലീസിനെ അറിയിക്കുന്നതില്‍ സതീശന്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.