Connect with us

Sports

കോഹ്‌ലി മികച്ച താരം; വനിതകളില്‍ ഹര്‍മന്‍പ്രീത് കൗര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രാജ്യത്തെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡിനര്‍ഹനായി. 2016-17 സീസണിലും കോഹ്‌ലി തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ഇയര്‍.

12ന് ബെംഗളൂരുവില്‍ നടക്കുന്ന ബിസിസിഐയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ രണ്ട് വര്‍ഷങ്ങളിലെയും അവാര്‍ഡുകള്‍ ഒരുമിച്ച് സമ്മാനിക്കും. രാജ്യത്തെ വ്യത്യസ്ത പ്രായത്തില്‍പ്പെട്ട ദേശീയ, ആഭ്യന്തര താരങ്ങളെയും ചടങ്ങില്‍ ബിസിസിഐ പുരസ്‌കാരം നല്‍കി ആദരിക്കും. വനിതകളില്‍ 2016-17 സീസണിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് ഹര്‍മന്‍പ്രീത് കൗറിനാണ്. 2017-18 സീസണില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹയായത് സ്മൃതി മന്ദാനയാണ്. ഇവ കൂടാതെ അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനും വിക്കറ്റെടുത്ത താരത്തിനും അവാര്‍ഡ് നല്‍കും.

ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള 2017-18 സീസണിലെ അവാര്‍ഡ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ്. തൊട്ടുമുമ്പത്തെ സീസണില്‍ മികച്ച അസോസിയേഷനായി മാറിയത് ബംഗാളായിരുന്നു.

െ്രെപസ് മണിയില്‍ ഇത്തവണ വര്‍ധനവ് വരുത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇത്തവണ 1.5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Latest