Connect with us

International

അഭയാര്‍ഥി ബോട്ട് മുങ്ങി 46 എത്യോപ്യക്കാര്‍ മരിച്ചു

Published

|

Last Updated

സന്‍ആ: എത്യോപ്യയില്‍ നിന്ന് യമനിലേക്ക്  അഭയാര്‍ഥികളെയുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 46 എത്യോപ്യക്കാര്‍ മുങ്ങി മരിച്ചു. 16 പേരെ കാണാതാകുകയും ചെയ്തു. യമന്‍ സമുദ്ര തീരത്തോട് ഏകദേശം അടുത്ത് വെച്ചാണ് സംഭവം. ബോട്ടില്‍ നൂറോളം അഭയാര്‍ഥികളുണ്ടായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എത്യോപ്യയില്‍ നിന്ന് 83 പുരുഷന്മാരുമായും 17 സ്ത്രീകളുമായും ബോട്ട് യാത്ര തിരിച്ചത്.

യമനിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ യാത്രയെന്ന് രക്ഷപ്പെട്ടവര്‍ അറിയിച്ചു. പ്രതിവര്‍ഷം ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന ഏജന്‍സി വ്യക്തമാക്കി.

Latest