Connect with us

Ongoing News

സുധീഷ് ഗുരുവായൂരിന്റെ ഗിന്നസ് റെക്കോര്‍ഡിന് പത്തരമാറ്റിന്റെ തിളക്കം

Published

|

Last Updated

സുധീഷ് ഗുരുവായൂര്

ഷാര്‍ജ: സായിദ് വര്‍ഷാചരണത്തെയും ലോക പരിസ്ഥിതി ദിനത്തെയും കൂട്ടിയിണക്കി ഷാര്‍ജയിലെ ജൈവ കര്‍ഷകന്‍ സുധീഷ് ഗുരുവായൂര്‍ നേടിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് പത്തരമാറ്റിന്റെ തിളക്കം.

5,000ത്തോളം ജൈവ കറിവേപ്പിലകള്‍ വിതരണം ചെയ്തതിലൂടെ വിഷ രഹിത പച്ചക്കറി കൃഷികള്‍ വിദ്യാര്‍ഥികളില്‍ പ്രോത്സാഹിപ്പിക്കുക എന്ന സദുദ്ദേശവും കൂടിയുണ്ടെന്ന് സുധീഷ് പറയുന്നു. ഓരോ വീട്ടിലും ഓരോ ജൈവ പച്ചക്കറി കൃഷി എന്ന സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുകയും അത് നടപ്പിലാക്കാന്‍ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുട ഏറ്റവും നല്ല പച്ചക്കറി തോട്ടങ്ങള്‍ക്ക് അവാര്‍ഡും ഏര്‍പ്പെടുത്തുന്നുന്നതായി സുധീഷ് പറഞ്ഞു. ഗിന്നസ് റക്കോര്‍ഡിലൂടെ സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ സ്വപ്‌നസാക്ഷാത്കാരമായ “ഗ്രീന്‍ യു എ ഇ” പദ്ധതിയില്‍ പങ്കാളിയാകാന്‍ കൂടി ലോക പരിസ്ഥിതി ദിനത്തില്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സുധീഷ് അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ വെണ്ടക്ക, ഏറ്റവും ചെറിയ ചെടിയില്‍ വലിയ വെണ്ടക്ക, ഒഴിഞ്ഞ പാല്‍ ടിന്നുകള്‍ കൊണ്ട് ഏഴര മീറ്റര്‍ ഉയരത്തില്‍ ബുര്‍ജ് ഖലീഫയുടെ മാതൃക തുടങ്ങി അഞ്ചോളം ലിംക വേള്‍ഡ് റക്കോര്‍ഡും കരസ്ഥമാക്കിയ സുധീഷ് 2012 ലെ കേരള സര്‍ക്കാറിന്റെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവു കൂടിയാണ്.

സുധീഷിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ പിന്തുണയുമായി ഭാര്യ രാഗിയും മക്കളായ ശ്രേയസും ശ്രദ്ധയുമുണ്ട്.

Latest