ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍: അമേരിക്കന്‍ പ്രതിനിധി ജേതാവ്

Posted on: June 7, 2018 9:37 pm | Last updated: June 7, 2018 at 9:37 pm
SHARE
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സര ജേതാവ് അഹ്മദ് ബുര്‍ഹാന്‍ മുഹമ്മദിന് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരം സമ്മാനിക്കുന്നു

ദുബൈ: ഇരുപത്തി രണ്ടാമത് സെഷന്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ നൂറോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത വാശിയേറിയ മത്‌സരത്തില്‍ അമേരിക്കയുടെ അഹ്മദ് ബുര്‍ഹാന്‍ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. സോമാലി വംശജനായ പതിനാറുകാരന്‍ അമേരിക്കയിലാണ് ജനിച്ചതും പഠിച്ച് വളര്‍ന്നതും. അമേരിക്കയില്‍ പ്രാദേശിക തലത്തില്‍ പത്തോളം മത്സരങ്ങളില്‍ മാറ്റുരച്ച ഈ മിടുക്കന്‍ നേരത്തെ സുഡാന്‍, കുവൈത്ത് എന്നീ രാജ്യത്തിലും അന്താരാഷ്ട്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം മദീനയിലെ ഇമാമും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അല്‍ ഹുദൈഫക്കും ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചു.

ഒന്നാം സമ്മാനം രണ്ടര ലക്ഷം, രണ്ടാം സമ്മാനം രണ്ട് ലക്ഷം, മൂന്നാം സമ്മാനം ഒന്നര ലക്ഷം, നാലാം സമ്മാനം 65.000, ബാക്കി പത്താം സ്ഥാനം വരെ 30.000 ദിര്‍ഹമാണ് വിജയികള്‍ക്ക് ലഭിക്കുക. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്‌സാഹന സമ്മാനങ്ങള്‍ ലഭിക്കും.

മംസാറിലെ ഹോളി ഖുര്‍ആന്‍ ആസ്ഥാനത്തിനടുത്ത ഓഡിറ്റോറിയത്തില്‍ ഒന്നാം സ്ഥാനം നേടിയ അഹ്മദ് ബുര്‍ഹാന്‍ മുഹമ്മദിന്റെഖുര്‍ആന്‍ പാരായണത്തോടെയാണ് സമ്മാനദാന ചടങ്ങ് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here