Connect with us

National

ഹെഡ്ഗാവാറിനെ പുകഴ്ത്തിയ പ്രണബിനോട് ചരിത്രം മറക്കരുതെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

നാഗ്പൂര്‍: ആര്‍ എസ് എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ചരിത്രം ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്. നാഗ്പൂരിലെ ആര്‍ എസ് എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ സന്ദര്‍ശക ഡയറിയില്‍ ഹെഡ്‌ഗേവാറിനെ പുകഴ്ത്തി എഴുതിയത്.

കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍ എസ് എസിനെതിരെ വിമര്‍ശനപരമായ നിലപാടു സ്വീകരിച്ചിരുന്നയാളാണ് പ്രണബ് മുഖര്‍ജി. ആര്‍ എസ് എസിന്റെ ക്ഷണം സ്വീകരിച്ചതിനെതിരെ പ്രണബിനെതിരെ ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കളും ഇടതു നേതാക്കളും രംഗത്തെത്തിയിരുന്നു.
ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ഫോണ്‍കോളുകളും സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്ക് പറയാനുള്ളത് അവിടെ പറയുമെന്നാണ് പ്രണബ് മുഖര്‍ജി പ്രതികരിച്ചിരുന്നത്.

---- facebook comment plugin here -----

Latest