തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വിഡി സതീശന്‍

Posted on: June 7, 2018 3:22 pm | Last updated: June 7, 2018 at 3:22 pm
SHARE

തിരുവനന്തപുരം: ചില പ്രതിപക്ഷ എംഎല്‍എമാര്‍ തീവ്രവാദസ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെ തള്ളി വിഡി സതീശന്‍ എംഎല്‍എ. പ്രതിപക്ഷത്തെ ഏതെങ്കിലും എം.എല്‍.എക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോള്‍ പ്രശ്‌നത്തെ വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മുഖ്യമന്ത്രി വിശദീകരിക്കണം. മഫ്തിയിലുള്ള പൊലീസുകാര്‍ സഞ്ചരിച്ച വാഹനം തന്റെ വാഹനത്തില്‍ ഉരസിയപ്പോള്‍ പ്രതികരിച്ചതിനാണ് ഉസ്മാന്‍ എന്നയാളെ ക്വട്ടേഷന്‍സംഘം പ്രവര്‍ത്തിക്കുന്നത് പോലെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.