Connect with us

Kerala

ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം എ.ഐ.സി.സി ഓഫീസില്‍ എത്തി ചുമതലയേറ്റെടുത്തത്. കേരളത്തിലേയും ദേശീയതലത്തിലേയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം.

നിലവില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി. കെ സി വേണുഗോപാല്‍ ആണ് രണ്ടാമത്തയാള്‍. ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.