കാറിലെത്തിയ യുവതി ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു- വീഡിയോ

Posted on: June 7, 2018 12:05 pm | Last updated: June 7, 2018 at 1:15 pm
SHARE

ലക്‌നോ: കാറിലെത്തിയ യുവതി ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു കടന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കാറിന്റെ ഉടമകള്‍ക്കായി പോലീസ് തിരച്ചില്‍തുടങ്ങി. ഗ്രേ കളറിലുള്ള സാന്‍ട്രോയിലെത്തിയ യുവതി കുഞ്ഞിനെ ഒരു വീട്ടു പടിക്കല്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

റോഡില്‍ വീണുകിടക്കുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.