മാണിക്ക് സീറ്റ് കൊടുക്കരുത്; ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് രാഹുലിന് കുര്യന്റെ കത്ത്

Posted on: June 7, 2018 11:54 am | Last updated: June 7, 2018 at 2:15 pm

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.

തനിക്ക് പകരം ആറ് നേതാക്കളുടെ പേരുകളും കുര്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്‍, കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍, പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, എ.ഐ.സി.സി വക്താവ് പി.സി.ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ മുന്നോട്ട് വച്ചത്.

അതേസമയം, കേരളാ കോണ്‍ഗ്രസ് എം സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്ന് കെ എം മാണി പറഞ്ഞു.