Connect with us

Kerala

എടത്തല പോലീസ് മര്‍ദനം: പ്രതിഷേധിച്ചവര്‍ക്ക് പിന്നില്‍ തീവ്രസ്വഭാവമുള്ളവര്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. സംഭവത്തിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടായിരുന്നുവെന്നും അതിലുണ്ടായിരുന്ന ചിലരെയെങ്കിലും സ്ഥലം എംഎല്‍എ ആയ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രസ്വഭാവമുള്ളവര്‍ക്ക് വേണ്ടി പ്രതിപക്ഷം ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ െ്രെഡവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്ക് ഒരാനുകൂല്യവും ലഭിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ വാഹനത്തില്‍ പോലീസ് വാഹനം ഇടിച്ചപ്പോള്‍ ഉസ്മാന്‍ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു