റിലീസിന് പിന്നാലെ ‘കാല’ഇന്റര്‍നെറ്റില്‍

Posted on: June 7, 2018 9:22 am | Last updated: June 7, 2018 at 11:21 am

ചെന്നൈ: റിലീസിന് പിന്നാലെ രജനീകാന്ത് ചിത്രം ‘കാല’ യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചിത്രം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്.

രാഷ്ടീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമായ കാല തമിഴ്‌നാട്ടില്‍ മാത്രം 700 തിയേറ്ററുകൡാണ് റിലീസ് ചെയ്തത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിര്‍മിച്ചിരിക്കുന്നത് ധനുഷാണ്.

കാലക്കെതിരെ വലിയ പ്രതിഷേധമാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാല്‍ ‘കാല’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയരുതെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പ്രതിഷേധം കാരണം ചിത്രം റിലീസ് ചെയ്യാന്‍ കര്‍ണാടകയിലെ തിയേറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ല. സിനിമക്കെതിരെ ഇന്ന് വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കന്നഡ സംഘടനകളുടെ തീരുമാനം.