Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസ് നിരാകരിച്ചതില്‍ പ്രതിഷേധിച്ച്്് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. വി ഡി സതീശനാണ് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. എന്നാല്‍ 13ന് ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. ചട്ടം 52 പ്രകാരം ഇക്കാര്യം ചര്‍ച്ച ചെയ്യാനാകില്ലെന്നും സ്്പീക്കര്‍ നിലപാടെടുത്തു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയും സഭയില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

പ്രശ്‌നം അടിയന്തര സ്വഭാവമുളളതാണെന്ന്്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വരാപ്പുഴ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. ഇതുസംബന്ധിച്ച് സഭയില്‍ ചോദ്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ എസ് പിയെയും ഡി വൈ എസ് പിയെയും രക്ഷിക്കാ ന്‍ ശ്രമം നടക്കുന്നു. അതിക്രൂരമായ കസ്റ്റഡി മരണമാണ് വരാപ്പുഴയില്‍ നടന്നത്്. സ്പീക്കറുടെ റൂളിംഗ് പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചട്ടം 53 അനുസരിച്ച് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും വിവേചനാധികാരമുപയോഗിച്ച്്് അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ സ്്പീക്കര്‍ തന്റെ റൂളിംഗില്‍ നിന്ന് പിന്നാക്കം പോകാന്‍ തയാറായില്ല. അംഗങ്ങളോ ട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ സുഗമമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി.

അടിയന്തര സ്വഭാവമുള്ളതാണെങ്കില്‍ ആദ്യദിനത്തില്‍ സഭയുടെ പരിഗണനയില്‍ കൊണ്ടുവരണമെന്ന്് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേസില്‍ ഒന്‍പത്്് പ്രതികളെ അറസ്റ്റ് ചെയ്തു. എസ് പിയടക്കം 11 പേരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷം ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് 9.40ന് സഭ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന്്്് സ്്പീക്കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി 10.05ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. ഇതിനു മുമ്പ് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസ്്, സോളാര്‍ കേസ് എന്നിവ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി സഭാനടപടികള്‍ തടസ്സപ്പെടുത്തി. ഇതിനിടയില്‍ റോജി എം ജോണും അന്‍വര്‍ സാദത്തും സ്്പീക്കറെ മറയ്ക്കുന്ന രീതിയില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യയില്‍ ഒരു സഭയിലും കാണാത്ത പ്രവൃത്തിയാണിതെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും സ്്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പിന്‍മാറാന്‍ പ്രതിപക്ഷാംഗങ്ങള്‍ തയാറായില്ല. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സഭാനടപടികള്‍ പൂര്‍ത്തിയാക്കി 10.20ന് സഭ ഇന്നലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തിലെ മരവിപ്പ് സഭയില്‍ ചര്‍ച്ച ചെയ്താല്‍ സര്‍ക്കാറിന്റെ യഥാര്‍ഥ മുഖം പുറത്താകുമെന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest