Connect with us

Gulf

യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് അബദ്ധത്തില്‍ വിഴുങ്ങിയ പിന്‍ പുറത്തെടുത്തു

Published

|

Last Updated

ബ്രോഞ്ചോസ്‌കോപ്പി

റാസ് അല്‍ ഖൈമ: അബദ്ധത്തില്‍ വിഴുങ്ങിയ പിന്‍ അറബ് യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്തു. റാസ് അല്‍ ഖൈമ സഖര്‍ ആശുപത്രിയിലെ ഇ എന്‍ ടി സര്‍ജനാണ് ബ്രോഞ്ചോസ്‌കോപ്പി സര്‍ജറിയിലൂടെ 31കാരിയായ യുവതിയുടെ ജീവന്‍ രക്ഷിച്ചത്. പിന്‍ വിഴുങ്ങിയ ശേഷം ശരിയായ രീതിയില്‍ ശ്വാസോച്ഛോസം നടത്താന്‍ യുവതിക്കായിരുന്നില്ലെന്ന് റാക് മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

ശ്വാസനാളത്തിലൂടെ താഴേക്കിറങ്ങിയ പിന്‍ വലതു ശ്വാസകോശത്തില്‍ തങ്ങിനില്‍ക്കുകയായിരുന്നു. മഗ്‌രിബിന് ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് യുവതി ആശുപത്രിയിലെത്തിയത്. യുവതി നിരവധി തവണ ചുമച്ചെങ്കിലും പിന്‍ പുറത്തേക്ക് വന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

എക്‌സറേ പരിശോധനയില്‍ പിന്‍ ഇരിക്കുന്ന സ്ഥാനം കണ്ടെത്തിയ ശേഷം യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയക്കൊരുങ്ങി. ശ്വാസകോശത്തിന്റെ ആഴത്തിലുള്ള ഭാഗത്തായിരുന്നു വലിയ പിന്‍ കിടന്നിരുന്നത്. ഇത് നീക്കം ചെയ്യുകയെന്നത് വളരെ ദുഷ്‌കരമായിരുന്നതായി സഖര്‍ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് റാശിദ് ബിന്‍ അര്‍ശീദ് പറഞ്ഞു.

ഡോ. മുഹമ്മദ് ശൗക്കത്തിന്റെ നേതൃത്വത്തില്‍ 40 മിനിറ്റ് നേരത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് പിന്‍ പുറത്തെടുത്തത്. യുവതിയുടെ ആരോഗ്യം ഇപ്പോള്‍ നല്ല നിലയിലാണെന്നും ഡോക്ടര്‍ പറഞ്ഞു. തന്റെ മുടി കെട്ടുന്നതിന് മുമ്പായി പിന്‍ വായില്‍ കടിച്ചുപിടിച്ചപ്പോഴാണ് പിന്‍ വിഴുങ്ങിയത്.

Latest