Connect with us

Gulf

വേനല്‍കാല വിശ്രമ നിയമം 15 മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

അബുദാബി: തൊഴിലാളികള്‍ക്കുള്ള വേനല്‍ക്കാല വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തും. സെപ്തംബര്‍ 15ന് അവസാനിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാല വിശ്രമ നിയമത്തില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്നു വരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തൊഴിലെടുപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. വലിയ വിഭാഗം തൊഴിലാളികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം പിഴ ലഭിക്കും. തുടര്‍ന്നും നിയമ ലംഘനം നടത്തുന്ന കമ്പനിയാണെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കും.

എട്ടു മണിക്കൂര്‍ ജോലി രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റുകളാക്കി ജോലി സമയം വിഭജിക്കപ്പെടുമെന്ന് മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞു.ജോലി സമയം കവിഞ്ഞും ഓവര്‍ ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം അദ്ദേഹം വ്യക്തമാക്കി. മദ്ധ്യാഹ്ന ഇടവേള സമയത്ത് തൊഴിലാളികള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തന സമയം അറിയിക്കണം, തൊഴിലുടമകള്‍ തൊഴിലാളികകള്‍ക്ക് വ്യക്തമായ ഷെഡ്യൂള്‍ നല്‍കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് വിശ്രമ സമയത്ത് ചൂടേല്‍ക്കാതിരിക്കാനും ജോലിസ്ഥലങ്ങളില്‍ രോഗികളായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനും ആവശ്യമായ നടപടി സീകരിക്കണമെന്ന് തൊഴില്‍ സുരക്ഷ സംബന്ധിച്ചു തൊഴിലാളികക്കിടയില്‍ ബോധവല്‍ക്കരിക്കണമെന്നും തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ പ്രവര്‍ത്തനം ആവശ്യമുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ ശുപാര്‍ശകള്‍ പിന്തുടരണമെന്നും തണുത്ത വെള്ളം, ഉപ്പ്, നാരങ്ങ, പ്രഥമ ശ്രുശ്രൂഷ സാധനങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവ തൊഴില്‍ ഉടമ നല്‍കണം.

---- facebook comment plugin here -----

Latest