Connect with us

Kerala

എതിര്‍ക്കുന്നവരെ ഇല്ലതാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് നവകാല മാധ്യമപ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളെ സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേള്‍ക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ മാറണം. പഴയതലമുറയിലെ പത്രപ്രവര്‍ത്തകര്‍ അങ്ങനെയായിരുന്നു. ആ സംസ്‌കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് ഒരു ദിവസത്തെ മുഴുവന്‍ ശ്രമഫലമായാണ് പിറ്റേ ദിവസം പത്രം ജനങ്ങളുടെ കയ്യിലെത്തിയിരുന്നത്. എന്നാല്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ വരവോടെ ഇതൊരു മത്സരത്തിന്റെ ഭാഗമായി മാറി. അതോടെ വാസ്തവം തിരിച്ചറിയാനുള്ള അവസരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും എങ്ങനെയായിരിക്കണം മാധ്യമ പ്രവര്‍ത്തനമെന്ന് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് കൊടുക്കാന്‍ പഴയ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് എസ്.ആര്‍.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, എം.എം.ലോറന്‍സ്, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു.