അധ്യാപക നിയമനത്തില്‍ അഴിമതി: എന്‍ഡിഎയില്‍ റെയ്ഡ് നടത്തിയ സിബിഐ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു

Posted on: June 6, 2018 6:15 pm | Last updated: June 6, 2018 at 7:57 pm
SHARE

പൂനെ:അധ്യാപക നിയമനുവായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍ഡിഎ)യില്‍ റെയ്ഡ് നടത്തിയ സിബിഐ എന്‍ഡിഎ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു.

അധ്യാപകരെ തിരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും ക്രമക്കേട് നടത്തിയെന്ന കുറ്റത്തിനാണ് പ്രിന്‍സിപ്പാളിന് പുറമെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍, രസതന്ത്രം ,ഗണിതവിഭാഗം അസിസ്റ്റന്റ് പ്രൊഫസമാര്‍, ഗണിത വിഭാഗം, രസതന്ത്ര വിഭാഗം പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ക്യാമ്പസിനകത്തെ ഇവരുടെ ഓഫീസ് , താമസസ്ഥലം എന്നിവിടങ്ങളില്‍ സിബഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു.

ആവശ്യമായ യോഗ്യതയില്ലാത്തവരെ അധ്യാപക തസ്തികയില്‍ നിയമിക്കുന്നതിന് മുതിര്‍ന്ന അധ്യാപകര്‍ ഒത്താശ ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സിബിഐ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here