രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായ സംഭവം: ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

Posted on: June 6, 2018 5:52 pm | Last updated: June 6, 2018 at 5:54 pm

ഭുവനേശ്വര്‍: ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി ഒറീസ ഹൈക്കോടതി ജഡ്ജി രഘുബീര്‍ ദാഷിനെ അന്വേഷണ കമ്മീഷന്‍ ചെയര്‍മാനായി ഒഡീഷ സര്‍ക്കാര്‍ നിയോഗിച്ചു. ജുലൈ 14ലെ വാര്‍ഷിക രഥയാത്ര ഉത്സവത്തിന് ശേഷം കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ മാസം നാലിന് പ്രഖ്യാപിച്ചിരുന്നു. ഭണ്ഡാരത്തിന്റെ താക്കോല്‍ നഷ്ടമായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍ പട്‌നായിക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഓരോ ആറ് മാസം കൂടുമ്പോഴും ഭണ്ഡാരത്തിലെ ആഭരണങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്നാണ് നിയമം.