മാമോദീസ ചടങ്ങിനിടെ പാസ്റ്ററെ മുതല പിടിച്ചു

Posted on: June 6, 2018 5:25 pm | Last updated: June 6, 2018 at 5:25 pm

ആഡിസ് അബാബ: തടാകക്കരയില്‍ മാമോദീസ ചടങ്ങിന് നേത്യത്വം നല്‍കുകയായിരുന്ന പാസ്റ്റര്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചു. എത്യോപ്യയില്‍നിന്നാണ് പേടിപ്പെടുത്തുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അബയ തടാകക്കരയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന പ്രൊട്ടസ്റ്റന്റുകാരനായ പാസ്റ്റര്‍ ഡോകോ ഇഷ്തിയാണ് ദയനീയമായി കൊല്ലപ്പെട്ടത്.

സമൂഹ മാമോദീസ ചടങ്ങിന്റെ ഭാഗമായി 80ഓളം പേരാണ് തടാകക്കരയില്‍ ഒത്ത് ചേര്‍ന്നത്. ചടങ്ങ് പുരോഗമിക്കവെ തടാകത്തില്‍നിന്നെത്തിയ ഒരു മുതലെ ഇഷ്തിയെ പിടികൂടുകയായിരുന്നു. തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതാണ് മുതല മനുഷ്യനെ അക്രമിക്കാന്‍ ഇടയാക്കിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.