മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണിമുഴക്കിയയാള്‍ മാപ്പ് പറഞ്ഞു

Posted on: June 6, 2018 4:01 pm | Last updated: June 6, 2018 at 4:01 pm

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയയാള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു.

ഗള്‍ഫിലെ ഒരു കമ്പനിയില്‍ സീനിയര്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന എസ്എന്‍ ക്യഷ്ണകുമാര്‍ നായരാണ് വധഭീഷണി വീഡിയോ ഡിലിറ്റ് ചെയ്ത് മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞിരിക്കുന്നത്. താന്‍ ലഹരിക്കടിമപ്പെട്ടുപോയപ്പോഴാണ് ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നും മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ പറയുന്നുണ്ട്.