അഗ്നിപര്‍വ്വത സ്‌ഫോടനം: ഗ്വാട്ടിമാലയില്‍ 200ഓളം പേരെ കാണാനില്ല

Posted on: June 6, 2018 3:33 pm | Last updated: June 6, 2018 at 3:33 pm
SHARE

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് 192 പേരെ കാണാനില്ലെന്ന് അധിക്യതര്‍. സംഭവത്തില്‍ ഇതുവരെ 75 പേര്‍ മരിച്ചിട്ടുണ്ട്.

അഗ്നിപര്‍വ്വതത്തിന്റെ തെക്കുഭാഗത്തുനിന്നും വീണ്ടും ലാവകളും വാതകങ്ങളും മറ്റും പ്രവഹിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

ഞായറാഴ്ചയുണ്ടായ അഗിനിപര്‍വ്വത സ്‌ഫോടനം 1.7 ദശലക്ഷം പേരെയാണ് ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നും 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here