റിസര്‍വ് ബേങ്ക് വായ്പ നയം പ്രഖ്യാപിച്ചു; വായ്പാ പലിശ നിരക്കുകള്‍ വര്‍ധിക്കും

Posted on: June 6, 2018 3:03 pm | Last updated: June 6, 2018 at 4:45 pm
SHARE

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ 25 ശതമാനം വര്‍ധിച്ച് 6.25 ശതമാനമായി. റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തില്‍നിന്നും ആറ് ശതമാനമായും ഉയര്‍ന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പലിശ നിരക്ക് കൂട്ടിയ്.

നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബേങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നത്. കേന്ദ്ര ബേങ്കിന്റെ ക്യാഷ് റിസര്‍വ് റേഷ്യയിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലും മാറ്റമില്ല റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബേങ്കുകള്‍ വാഹന-ഭവന വായ്പകളില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.