വിമര്‍ശിക്കുന്നവരുടെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകും; മുരളിക്ക് പിന്തുണയുമായി പത്മജ

Posted on: June 6, 2018 2:15 pm | Last updated: June 6, 2018 at 2:15 pm
SHARE

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുമ്പോള്‍ പ്രതികരണവുമായി സഹോദരി പത്മജ വേണുഗോപാല്‍. ദയവായി വിവാദങ്ങളിലേക്ക് തന്റെ പിതാവായ കെ കരുണാകരനെ വലിച്ചിഴക്കരുതെന്ന് പത്മജ ആവശ്യപ്പെട്ടു. വിമര്‍ശനം ഉന്നയിക്കുന്ന ആളുകളുടെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകും. വിമര്‍ശകര്‍ കരുണാകരനെ വേദനിപ്പിച്ചതിന്റെ പകുതി പോലും മുരളീധരന്‍ ചെയ്തിട്ടില്ലെന്നും പത്മജ ഓര്‍മിപ്പിച്ചു. കരുണാകരനെ കുറെ വേദനിപ്പിച്ചതല്ലേ ഇനി മകനെ വെറുതെ വിട്ടു കൂടെയെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടു ദിവസമായി ചാനല്‍ ചര്‍ച്ചകളില്‍ മുരളിയേട്ടനെ പറ്റി പലരും വിമര്‍ശിച്ചു കണ്ടു .അതിനുള്ള മറുപടി അല്ല ഇത് .പക്ഷെ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതില്‍ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല.ഒരു വീടാകുമ്പോള്‍ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതല്‍ ശ്രദ്ധ കിട്ടി എന്ന് മാത്രം. ഒരു കാര്യം ഞാന്‍ പറയാം.ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അത് അവര്‍ക്കു ബുദ്ധിമുട്ടാകും. ദയവു ചെയ്തു അത് പറയിപ്പിക്കരുത്. എന്തായാലും ഈ ആളുകള്‍ വേദനിപ്പിച്ചതിന്‌ടെ പകുതി മുരളിയേട്ടന്‍ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ ഇനി മകനെ വെറുതെ വിട്ടു കൂടെ

LEAVE A REPLY

Please enter your comment!
Please enter your name here