കശ്മീരിലെ ഹാജിന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലശ്കര്‍ ഏറ്റെടുത്തു

Posted on: June 6, 2018 1:01 pm | Last updated: June 6, 2018 at 1:01 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഹാജിന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ ലശ്്കര്‍ ഇ ത്വയ്ബ ഏറ്റെടുത്തു. ലശ്കര്‍ വക്താവ് അബ്ദുല്ല ഗാസ്‌നാവി ശ്രീനഗറിലെ ഒരു വാര്‍ത്ത ഏജന്‍സിയില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. സൈനിക ക്യാമ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണം നടത്തിയത് ലശ്കര്‍ ആണെന്ന് ഇദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ഇതോടെ ആക്രമണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. തീവ്രവാദികള്‍ ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞെന്നും തുടര്‍ന്ന് യന്ത്രത്തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് പോലീസ് നേരത്തെ പറഞ്ഞത്. ആക്രമണത്തില്‍ ജീവപായമുണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.