സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Posted on: June 6, 2018 10:49 am | Last updated: June 6, 2018 at 10:49 am

സലാല: അസുഖത്തെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി തണ്ടയില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ (38) നിര്യാതമായി. ശനിയാഴ്ച രാത്രിയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ മണിയാറങ്കുടി സ്വദേശിയാണ്. സലാലയിലെ മസ്ജിദ് തൗബയില്‍ ഒമ്പത് വര്‍ഷം ഇമാമായി ജോലി ചെയ്തിരുന്നു. കുടുംബം നേരത്തെ ഒമാനില്‍ ഉണ്ടായിരുന്നു. ഷമീല സെയിന്‍ ആണ് ഭാര്യ. മുഹമ്മദ് യാസീന്‍ (13), ഫാത്വിമ തസ്‌നീം (8) എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.