Connect with us

Ongoing News

ഈസ്‌റാഈലിനെതിരായ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറി; ഫലസ്തീനില്‍ ആഘോഷം

Published

|

Last Updated

ബ്യൂണസ് ഐറിസ്: ഇസ്‌റാഈലുമായുള്ള ലോകകപ്പ് ഫുട്‌ബോള്‍ സന്നാഹ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറി. ഇസ്‌റാഈലുമായുള്ള മത്സരം ഉപേക്ഷിക്കുന്നതായി അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗൊണ്‍സാലോ ഹിഗ്വെയ്ന്‍ അറിയിച്ചു. വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു.
ജറുസലേമിലെ ടോഡി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.

മത്സരം ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ ഫലസ്തീനില്‍ അഘോഷ പ്രകടനങ്ങള്‍ തുടങ്ങി. ഗാസയിലും വെസ്റ്റ് ബാങ്കിലും മെസിക്കും സഹകളിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസ്താവന ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കി. മൂല്യങ്ങളും ധാര്‍മികതയും കളിയും വിജയിച്ചതായി ചെയര്‍മാന്‍ ജിബ്രില്‍ റജോബ് പറഞ്ഞു.

ഇസ്‌റാഈലിലെ ജെറുസലേമില്‍ മെസിയും അര്‍ജന്റീനയും സൗഹൃദ മത്സരം കളിക്കരുതെന്ന് ജിബ്രില്‍ റജൂബ് നേരത്തെ പറഞ്ഞിരുന്നു. ഇസ്‌റാഈലിന്റെ രാഷ്ട്രീയ തന്ത്രത്തിന് മെസി നിന്നു കൊടുക്കരുതെന്നും കളിച്ചാല്‍ ജഴ്‌സി കത്തിച്ച് പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.