ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജൊക്കോവിച്ച് പുറത്ത്

ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോയാണ് ജോക്കൊവിച്ചിനെ വീഴ്ത്തിയത്
Posted on: June 6, 2018 9:12 am | Last updated: June 6, 2018 at 9:12 am
SHARE
മത്സരത്തിനിടെ ജോക്കോവിച്ചിന്റെ ഭാവങ്ങള്‍

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറി. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊക്കോവിച്ച് തോറ്റ് പുറത്തായി. ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോയാണ് ജോക്കൊവിച്ചിനെ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ നാലു സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊവിലായിരുന്നു 25 കാരനായ സെച്ചിനാറ്റോയുടെ വിജയം. സ്‌കോര്‍: (6-3,7-6,1-6, 7-6).

പോരാട്ടം മൂന്ന് മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്നു. സെമിയില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് സെച്ചിനാറ്റോയുടെ എതിരാളി. ലോക 72ാം റാങ്കുകാരനായ സെച്ചിനാറ്റോ നാലാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്.

19 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് സെച്ചിനാറ്റോ.
40 വര്‍ഷത്തിനിടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തുന്ന ആദ്യ ഇറ്റലിക്കാരനാണ് സെച്ചിനാറ്റോ. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഒരു ഗ്രാന്‍സ്ലാം മത്സരം പോലും സെച്ചിനാറ്റോ വിജയിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here