കുറ്റിയാടിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

Posted on: June 6, 2018 8:56 am | Last updated: June 6, 2018 at 11:13 am
SHARE

കോഴിക്കോട്: കുറ്റിയാടി കക്കട്ട് അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മണിയൂര്‍ത്താഴ കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. കാറിന് തീപ്പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.