ചിലി, മൊറോക്കോ വിജയം

Posted on: June 6, 2018 6:08 am | Last updated: June 6, 2018 at 12:43 am
SHARE

ലോക കപ്പ് സന്നാഹ മത്സരങ്ങളില്‍ ചിലിക്കും മൊറോക്കോക്കും ജയം. അതേസമയം, ഇറ്റലിയും നെതര്‍ലാന്‍ഡ്‌സും തമ്മില്‍ നടന്ന മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ലോകകപ്പിന് ഇത്തവണ യോഗ്യത നേടിയിട്ടില്ല.

സെര്‍ബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലി പരാജയപ്പെടുത്തിയത്. കളിയുടെ 89ാം മിനുട്ടില്‍ ഗ്വില്ലെര്‍നോ മാരിപനാണ് ചിലിയുടെ വിജയ ഗോള്‍ നേടിയത്. ബ്രസീല്‍, കോസ്റ്റാറിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഇ ഗ്രൂപ്പിലാണ് സെര്‍ബിയ മത്സരിക്കുന്നത്. എന്നാല്‍, ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയോട് അവര്‍ പരാജയം ഏറ്റുവാങ്ങി. ചിലിയാകട്ടെ ഇത്തവണ ലോകകപ്പ് യോഗ്യത നേടിയിട്ടുമില്ല.

ഇറാന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലോവാക്യയെയാണ് തോല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here