16 മറികടക്കാന്‍ ആരുണ്ട്?

Posted on: June 6, 2018 6:03 am | Last updated: June 6, 2018 at 12:08 am
SHARE

നാല് ലോകകപ്പുകളില്‍ നിന്ന് ജര്‍മാന്‍ താരം ക്ലോസെ നേടിയ 16 ഗോളുകളാണ് നിലവിലെ സ്‌കോറിംഗ് റെക്കൗര്‍ഡ്. ഇത് ഇത്തവണ ഭേദിക്കപ്പെടുമോ? ആരാകും തകര്‍ക്കുക? അങ്ങനെയൊരു ചോദ്യം കൂടിയുണ്ട് റഷ്യയില്‍ പന്തുരുളുമ്പോള്‍. 15 ഗോളുള്ള ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോര്‍ഡണ് കഴിഞ്ഞ തവണ ക്ലോസെ മറികടന്നത്.

ഇത്തവണ ക്ലോസയുടെ റെക്കോര്‍ഡിനെ പിന്തുടരുന്നതില്‍ പ്രധാനി ജര്‍മനിയുടെ തന്നെ സ്‌െ്രെടക്കര്‍ തോമസ് മുള്ളറാണ്. മുള്ളറിന് 2010ലെയും 2014ലെയും ലോകകപ്പുകളിലായി 10 ഗോളുകളാണുള്ളത്. ഇപ്പോള്‍ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുള്ളര്‍. റഷ്യ ലോകകപ്പ് കഴിയുന്നതോടെ ആദ്യ മൂന്നില്‍ എങ്കിലും മുള്ളര്‍ എത്തിയേക്കും. ഈ ലോകകപ്പില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ സ്വന്തമായുള്ളത് മുള്ളറിന് തന്നെയാണ്.

മുള്ളറിന് പിറകില്‍ പിന്നാലെ കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ മാത്രം നേടിയ ആറ് ഗോളുകളാണ് റോഡ്രിഗസിന്റെ സമ്പാദ്യം. ആ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് വിജയിയായിരുന്നു റോഡ്രിഗസ്. അഞ്ച് ഗോളുകളുമായി അര്‍ജന്റീനന്‍ താരങ്ങളായ മെസ്സി, ഹിഗ്വയിന്‍, ആസ്ത്രിയന്‍ താരം ടിം കാഹില്‍, ഉറുഗ്വേ താരം ലൂയിസ് സുവാരസ് എന്നിവരുമുണ്ട്.