സിറ്റിയില്‍ നിന്ന് ആളധികം

Posted on: June 6, 2018 6:08 am | Last updated: June 6, 2018 at 12:04 am
SHARE

ലോകകപ്പിന് റഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെ അയക്കുന്ന ക്ലബ് എന്ന വിശേഷണം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 32 രാജ്യങ്ങളും അവരുടെ അവസാന 23 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 16 താരങ്ങളാണ് ഇവയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്രസീല്‍, ഇംഗ്ലണ്ട് ടീമുകളിലാണ് സിറ്റിയുടെ ഏറ്റവും അധികം കളിക്കാരുള്ളത്.

എഡേഴ്‌സണ്‍, ഫെര്‍ണാന്തീനോ, ഗബ്രിയേല്‍ ജീസുസ്, ഡാനിലോ എന്നിവര്‍ ബ്രസീല്‍ ടീമില്‍ ഇടംനേടി. സ്റ്റോണ്‍സ്, സ്റ്റെര്‍ലിംഗ്, വാല്‍ക്കര്‍, ഡെല്‍ഫ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ 23 പേരിലുണ്ട്. ബെല്‍ജിയന്‍ ടീമില്‍ കമ്പനി, ഡിബ്ര്യുയിന്‍ എന്നിവരും അര്‍ജന്റീന നിരയില്‍ ഒടമെന്‍ഡി, അഗ്വേറോ എന്നിവരും ജര്‍മനിയില്‍ ഗുണ്ട്വോഗന്‍, ഫ്രാന്‍സില്‍ മെന്‍ഡി, സ്‌പെയിനില്‍ ഡേവിഡ് സില്‍വ എന്നിവരും പോര്‍ച്ചുഗലില്‍ ബെര്‍ണാഡോ സില്‍വയു മാണ് സിറ്റി സാന്നിധ്യം.

15 താരങ്ങള്‍ ലോകകപ്പില്‍ ഉള്ള റയല്‍ മാഡ്രിഡാണ് എണ്ണത്തില്‍ രണ്ടാമത്. ചെല്‍സിയില്‍ നിന്ന് 14 താരങ്ങള്‍ ലോകകപ്പിനുണ്ട്.