Connect with us

Sports

ഞാന്‍ വെറുമൊരു കളിക്കാരന്‍

Published

|

Last Updated

ബാഴ്‌സ: അര്‍ജന്റീനയുടെ ബാഴ്‌സലോണിയന്‍ താരം ലയണല്‍ മെസ്സിയുടെ കളിമിടുക്ക് കണക്കിലെടുത്താല്‍ അസൂയാവഹമായ സ്ഥാനമാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലുള്ളത്. ബാഴ്‌സലോണക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്തു എന്നത് മാത്രമല്ല അതിന് അടിസ്ഥാനം. മികച്ച താരത്തിന് ഫ്രഞ്ച് ഫുട്‌ബോള്‍ നല്‍കുന്ന ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ച് തവണയാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍, വ്യക്തിഗത നേട്ടങ്ങളെ താന്‍ കാര്യമായെടുക്കുന്നില്ലെന്ന പ്രതികരണം നടത്തിയാണ് അന്നദ്ദേഹം ശ്രദ്ധനേടിയത്.

ഇന്നും അതേ നിലപാടാണ് മെസ്സി വെച്ചുപുലര്‍ത്തുന്നത്. താന്‍ സ്വയം മികച്ച കളിക്കാരനായി പരിഗണിക്കുന്നില്ലെന്നും മറ്റു കളിക്കാരെ പോലെ ഒരു കളിക്കാരന്‍ മാത്രമാണ് താനെന്നും കഴിഞ്ഞ ദിവസം ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ മെസ്സി വ്യക്തമാക്കി. മൈതാനത്തില്‍ ഇറങ്ങിയാല്‍ കളിക്കാരെല്ലാവരും തുല്യരാണെന്നാണ് മെസ്സിയുടെ പക്ഷം. ആടിനെ തോളിലെടുത്ത് മാഗസിന് വേണ്ടി മെസ്സിയ പോസ് ചെയ്ത ചിത്രം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആടിന്റെ ഇംഗ്ലീഷ് വാക്കായ ഗോട്ട് (ഏഛഅഠ) “എക്കാലത്തെയും മികച്ചത്” (ഏൃലമലേേെ ഛള അഹഹ ഠശാല) എന്ന അര്‍ഥം ധ്വനിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇക്കാര്യം ഏറ്റുപിടിച്ചായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, അങ്ങനെയൊരു അര്‍ഥവും അതിനില്ലെന്ന് മെസ്സി വിശദീകരിക്കുകയും ചെയ്തു.

ലോകകപ്പ് പോലുള്ള കളികള്‍ ജയിക്കാന്‍ മാത്രം വലിയ ടീമല്ല അര്‍ജന്റീന എന്നാണ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറയുന്നത്. ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍ എന്നിവരുടെ നിലവാരത്തിലേക്ക് എത്താന്‍ അര്‍ജന്റീന കഠിനാധ്വാനം ചെയ്യേണ്ടിവരും. ലോകകപ്പിന് യോഗ്യത നേടാന്‍ പൊരുതേണ്ടിവന്ന തങ്ങള്‍ക്ക് ആവശ്യത്തിന് പരിശീലനം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനക്ക് ഒരു പറ്റം മികച്ച കളിക്കാരുണ്ട്. ജയിക്കാന്‍ വേണ്ടി മാത്രമാണ് കളിക്കുന്നത്. എങ്ങനെ യോഗ്യത നേടി എന്നതല്ല, പതുക്കെയെങ്കിലും ശക്തമായി തിരിച്ചുവരാനാണ് അര്‍ജന്റീന ശ്രമിക്കുന്നതെന്നും മെസ്സി പറഞ്ഞു.

---- facebook comment plugin here -----

Latest