Connect with us

Kerala

ബിനോയ് വിശ്വം രാജ്യസഭയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി ബിനോയ് വിശ്വം സി പി ഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന സി പി ഐ നിര്‍വാഹക സമിതി യോഗത്തില്‍ ഐകകണ്‌ഠ്യേനയായിരുന്നു തീരുമാനം. ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏഴ് വര്‍ഷം പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ബിനോയ് വിശ്വത്തിന്റെ മടങ്ങിവരവ്.

2006ലെ വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം പിന്നീട് മത്സരിച്ചിരുന്നില്ല. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടേറിയറ്റംഗമായപ്പോള്‍ തന്നെ രാജ്യസഭാംഗത്വം ഉറപ്പായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമായിട്ടില്ല. സി പി എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ സജീവമായ ആരെങ്കിലും തന്നെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സി പി എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എളമരം കരിം, വിജു കൃഷ്ണന്‍, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും സജീവമാണ്.

Latest