ഇന്ധന വില: മോദിക്ക് ഒമ്പത് പൈസയുടെ ചെക്ക് കൊടുത്ത് യുവാവ്

Posted on: June 6, 2018 6:04 am | Last updated: June 5, 2018 at 11:06 pm
SHARE

ഹൈദരാബാദ്: ദിവസങ്ങളോളം കുതിച്ചുയര്‍ന്ന ഇന്ധന വില കണ്ണില്‍ പൊടിയിടാന്‍ നാമമാത്രമായി കുറച്ചതിനെ പരിഹസിച്ച് ഒമ്പത് പൈസയുടെ ചെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത് യുവാവ്. തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയിലെ ചന്ദു ഗൗഡ് ആണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചത്.

പ്രജാവാണി പരിപാടിക്കിടെ ജില്ലാ കലക്ടര്‍ കൃഷ്ണ ഭാസ്‌കറിന് അദ്ദേഹം ചെക്ക് കൈമാറി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഈ പണം എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ വിളക്ക് തയ്യാറെടുക്കുന്ന കര്‍ഷകരെ ഇന്ധന വില വര്‍ധന ബാധിച്ചിട്ടുണ്ട്. ട്രാക്ടറുകള്‍ക്കും മറ്റ് കാര്‍ഷികോപകരണങ്ങള്‍ക്കും ഇന്ധനം നിറക്കുന്നത് കാരണം ഭാരിച്ച ചെലവാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്കുണ്ടാകുക.