Connect with us

National

ബിഹാര്‍ എന്‍ ഡി എയില്‍ 'വല്ല്യേട്ടന്‍' വിവാദം കൊഴുക്കുന്നു

Published

|

Last Updated

പാറ്റ്‌ന: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വോട്ട് തേടേണ്ടതെന്ന് ജെ ഡി (യു) വീണ്ടും. നാളെ എന്‍ ഡി എയുടെ സുപ്രധാന യോഗം നടക്കാനിരിക്കെയാണ് ഈയാവശ്യവുമായി ജെ ഡി (യു) വീണ്ടും രംഗത്തെത്തിയത്. മോദിയുടെ നേതൃത്വത്തിന്‍ കീഴിലായിരിക്കും ദേശീയ തിരഞ്ഞെടുപ്പ് എന്നതില്‍ സംശയമില്ലെന്നും എന്നാല്‍, ബിഹാറില്‍ സഖ്യത്തിന്റെ വിജയത്തെ നിര്‍ണയിക്കുക നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ പ്രകടനമാകുമെന്നും ജെ ഡി (യു) വക്താവ് അജയ് അലോക് പറഞ്ഞു.

പ്രവര്‍ത്തിക്കുന്നയാള്‍ക്ക് പ്രതിഫലം ലഭിക്കുക എന്നതിലാണ് പാര്‍ട്ടിയുടെ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ മുഖം ആരാകണമെന്നതില്‍ എന്‍ ഡി എയില്‍ ആശയക്കുഴപ്പമില്ലെന്നും മോദിയുടെ നേതൃത്വത്തിന്‍ കീഴിലായിരിക്കും പോരാട്ടമെന്നും എല്‍ ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് മേധാവിയും എം പിയുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. മുന്‍കാലത്ത് ബി ജെ പിയുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴായിരുന്നു ജെ ഡി (യു)വിന് കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നതെന്നും പാസ്വാന്‍ ഓര്‍മിപ്പിച്ചു. നിതീഷ് കുമാറിനെ മൂത്ത സഹോദരനായി തങ്ങള്‍ സ്വീകരിക്കുമെന്നും എന്നാല്‍ നിതീഷിന്റെ മൂത്ത സഹോദരനാണ് നരേന്ദ്ര മോദിയെന്നും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ മംഗല്‍ പാണ്ഡെ പറഞ്ഞു.

“25 സീറ്റുകളില്‍ ബി ജെ പി മത്സരിക്കും”

പാറ്റ്‌ന: ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലും പാര്‍ട്ടി മത്സരിക്കുമെന്ന് ബി ജെ പി നേതാവ്. ബാക്കി സീറ്റുകള്‍ ജെ ഡി (യു), എല്‍ ജെ പി, ആര്‍ എല്‍ എസ് പി എന്നിവക്കിടയില്‍ വീതിക്കും. സഖ്യകക്ഷികള്‍ക്ക് 15ലേറെ സീറ്റുകള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ജെ ഡി (യു) ഒറ്റക്ക് മത്സരിച്ചെങ്കിലും വെറും രണ്ട് സീറ്റിലാണ് വിജയിക്കാനായത്.

---- facebook comment plugin here -----

Latest