Connect with us

International

ആണവ സമ്പുഷ്ടീകരണം ഉടന്‍ തുടങ്ങും: ഇറാന്‍

Published

|

Last Updated

തെഹ്‌റാന്‍: ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ തുടങ്ങിവെച്ചതായി ഇറാന്‍ ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ വിഭാഗത്തെ അറിയിക്കും. എന്നാല്‍ 2015ലെ ആണവ കരാറില്‍ പറഞ്ഞത് പ്രകാരമുള്ള സമ്പുഷ്ടീകരണം മാത്രമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും ഇറാന്‍ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്‌റൗസ് കമാല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന കാര്യം ഉള്‍പ്പെടുത്തിയ കത്ത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഉടന്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ സെന്‍ട്രിഫ്യൂജുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിലവില്‍ ഇറാന് സംവിധാനങ്ങളുണ്ട്. ആണവ സമ്പുഷ്ടീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ ഇറാന്‍ ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു.

Latest