പ്രമുഖ ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Posted on: June 5, 2018 10:52 pm | Last updated: June 6, 2018 at 9:42 am
SHARE

തിരുവനന്തപുരം: മലയാള ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ശാന്തികവാടത്തില്‍. തെറ്റില്ലാത്ത മലയാളത്തെ ഉപാസിച്ച അദ്ദേഹം, തന്റെ അവസാനകാലം വരെ സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയില്‍ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക സന്തതിയായാണ് ജനനം. 1957ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസ്സായി. പാലക്കാട് വിക്‌ടോറിയ കോളജില്‍ മലയാള അധ്യാപകനായി ചേര്‍ന്നാണ് അധ്യാപക ജീവിതം ആരംഭിക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍ മലയാള വിഭാഗം മേധാവിയായി 1987ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഭാഷാശുദ്ധി പ്രധാന മേഖലയായി തിരഞ്ഞെടുത്ത അദ്ദേഹം ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഭാര്യ: കെ എന്‍ ഗോമതി അമ്മ. മക്കള്‍: ഹരീന്ദ്ര കുമാര്‍, ഡോ. ഉഷാകുമാരി, മഹേന്ദ്ര കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here