Connect with us

Gulf

കുട്ടികള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി പത്രം വേണം

Published

|

Last Updated

അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ യു എ ഇയിലേക്ക് വരുന്ന പ്രായപൂര്‍ത്തിയാവാത്തവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം കൈവശം സൂക്ഷിക്കണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. കുട്ടികളെ കടത്തല്‍ തടയുക എന്ന ലക്ഷ്യത്തോടെ ദുബൈ റസിഡന്‍സി, ഫോറിനേഴ്‌സ് അഫയര്‍ വകുപ്പിന്റെയും ദുബൈ പോലീസിന്റെയും നിര്‍ദേശ പ്രകാരമണിത്. രക്ഷിതാക്കളുടെ പൂര്‍ണ വിവരവും കുട്ടിയുടെ യാത്രാലക്ഷ്യവും യു എ ഇയില്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ വിശദവിവരങ്ങളും അനുമതി പത്രത്തില്‍ രേഖപ്പെടുത്തണം.

മറ്റ് കുടുംബാങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കും ഈ അനുമതിപത്രം നല്‍കിയിരിക്കണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ ജീവനക്കാര്‍ കുട്ടികള്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വീകരിക്കാന്‍ എത്തുന്നവരെ കാണുന്നത് വരെയുള്ള സഹായം നല്‍കും. മതിയായ വിവരങ്ങള്‍ ഇല്ലാതെ യു എ ഇയിലെത്തുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അധികാരികള്‍ തിരിച്ചയക്കാനുള്ള സാധ്യതയുമുണ്ട്. നിയമനടപടികളും പിഴയും ചുമത്തപ്പെടാവുന്ന കുറ്റമാണിത്.

Latest